പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി എൻഡിഎ ഘടകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടി അഞ്ച് മണ്ഡലങ്ങളിൽ മുന്നേറുന്നു.
ആകെ ആറ് മണ്ഡലങ്ങളിലാണ് എച്ച്എഎം മത്സരിച്ചത്. കുടുംബ, ഇമാംഗഞ്ച്, ബാരാഛട്ടി, അത്രി, സിക്കന്ദ്ര എന്നീ മണ്ഡലങ്ങളിലാണ് എച്ച്എഎം മുന്നിലുള്ളത്.
സംസ്ഥാനത്ത് വോട്ടെണ്ണൽ നാല് മണിക്കൂർ പുരോഗമിക്കുമ്പോൾ 190 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 49 മണ്ഡലങ്ങളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡ് ചെയ്യാൻ സാധിക്കുന്നത്.